പാലക്കാട്: ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പ് മുന്‍പോട്ട് പോകുന്നു. അതിര്‍ത്തി ജില്ലയായതിനാല്‍ വൈറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് പരിശോധനയും പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ തീരുമാനം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ രേഖപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു. നിലവിലുള്ള കോവിഡ് പരിശോധന യൂണിറ്റുകള്‍ക്ക് പുറമെയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ കൊവിഡ് വ്യാപന മേഖലകളില്‍ ഉടന്‍ പരിശോധന ഉറപ്പാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.