സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ. ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. ടേക്ക് എവേ, പാഴ്‌സൽ സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല. മൊബൈൽ റിപ്പയറിംഗ് കടകൾ തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടത്താം. ഇതിനായി അതത് പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുമതി വാങ്ങണം.

വെള്ളിയാഴ്ച സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കണ്ണട കടകൾ, ജ്വല്ലറി, തുണിക്കടകൾ, പാദരക്ഷകളുടെ കടകൾ, സ്റ്റേഷനറി എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തനാനുമതിയുണ്ട്.