സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിമര്‍ശനം.

അതേസമയം ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചതിനെതിരായ ഹര്‍ജിയും ഇന്ന് കോടതിയിലെത്തി. നിരക്ക് കുറച്ചതോടെ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ലാബുകള്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലും നിരക്ക് കുറച്ചിട്ടുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് സബ്‌സിഡി നല്‍കുന്നത് കൊണ്ടാകാം ഇതെന്നായിരുന്നു മറുപടി. എന്നാല്‍ പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും വിമാനത്താവളങ്ങളില്‍ 448 രൂപയ്ക്ക് പരിശോധന നടത്താന്‍ ലാബുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കും.