കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ്് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തില്‍ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്‍മരാജന്‍ പത്ത് കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടിയിലധികം തുക ബിജെപിയുടെ ജില്ലാ നേതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.