കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഗോവിന്ദപാറ പട്ടിക വര്‍ഗ്ഗ കോളനിയിലെത്തി പരാതികള്‍ കേട്ട് മനസിലാക്കി ബാലാവകാശ കമ്മീഷന്‍. ബുധനാഴ്ച ഉച്ചയോടെയാണ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, ബബിത ബല്‍രാജ് എന്നിവര്‍ നേരിട്ടെത്തിയാണ് കുടുംബങ്ങളുടെ പരാതികള്‍ കേട്ട് മനസിലാക്കിയത്. പണിയ വിഭാഗത്തില്‍പ്പെട്ട 18 ഉം കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നായി ആറ് കുടുംബങ്ങളുമാണ് ഗോവിന്ദപാറ കോളനിയില്‍ ഉള്ളത്.