മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്.പ്രഖ്യാപനം ഡൽഹിയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം. കോണ്‍ഗ്രസ് പാർട്ടിയുടെ പ്രധാനിയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവായിരുന്നു ജിതിൻ. കൂടാതെ ഉത്തർ പ്രദേശ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം ലഭിച്ചതായി സൂചന.

മധ്യ യു.പിയിലെ അറിയപ്പെടുന്ന ബ്രാഹ്മണ മുഖമാണ് പ്രസാദ എന്നതിനാല്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പ്രധാനമായും കേന്ദ്ര യു.പിയിലെ ബ്രാഹ്മണ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ജിതിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമാണ്.