ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.’സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്.
ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു.’എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്. തന്റെ ഫോണ്‍ നമ്ബര്‍ ബിജെപി അം​ഗങ്ങള്‍ ലീക്ക് ചെയ്തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്ബര്‍ തമിഴ്നാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലീക്ക് ചെയ്തെന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്.