നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലം ഇത്തവണയും എല്‍.ഡി.എഫ് നിലനിറുത്തുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തെത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു.
അതേസമയം, കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എം മുകേഷ് തന്നെയാണ് മുന്നിലെന്നാണ് സര്‍വേ പറയുന്നത്. ബിന്ദുകൃഷ്ണ രണ്ടാം സ്ഥാനത്തും ബി.ജെപി സ്ഥാനാര്‍ത്ഥി എം സുനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോല്‍ക്കുമെന്നതാണ് ഏറെ ശ്രദ്ധേയമായ പ്രവചനം. യുഡിഎഫിന്റെ പിസി വിഷ്ണുനാഥ് ഇവിടെ അട്ടിമറി വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്.
ചടയമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി കെ ചിഞ്ചുറാണി വിജയിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.