വാഷിങ്ടൻ ഡിസി ∙ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് വിഭാഗമായ ബൂറോ ഓഫ് ഇൻഡസ്ട്രി ആന്റ് സെക്യൂരിറ്റി ചീഫ് ഇൻഫർമേഷൻ ഓഫിസറായി ഇന്ത്യൻ അമേരിക്കൻ നാഗേഷ് റാവുവിനെ നിയമിച്ചു. സീനിയർ എക്സികൂട്ടീവ് സർവീസ് റാങ്കിലായിരിക്കും നാഗേഷ് റാവു പ്രവർത്തിക്കുക എന്ന് ബിഐഎസ് നൂസ് റിലീസിൽ പറയുന്നു.

കഴിഞ്ഞ 20 വർഷമായി ഐസൻ ഹോവർ ഫെല്ലൊ, സയൻസ് ആന്റ് ടെക്നോളജി ഫെല്ലൊ എന്നീ നിലകളിൽ സ്വകാര്യ – പൊതു മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റൻസെല്ലിയർ പൊളിടെക്നിക്ക് ഇൻസ്റ്റിറ്റൂട്ട്, ആൽബനി ലോ സ്കൂൾ ആന്റ് യൂണിവേഴ്സിറ്റി ഓഫ് മാരിലാന്റ് എന്നിവയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇൻഫർമേഷൻ ടെക്നോളജിയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുക എന്നതാണ് ചീഫ് ഇൻഫർമേഷൻ ഓഫിസറുടെ ചുമതല. ക്ലൗഡ് (Cloud) അഡോപ്ക്ഷൻ, റിമോട്ട് വർക്ക്, സോഫ്റ്റ് വെയർ സർവീസ് എന്നിവയും നാഗേഷ് റാവുവിന്റെ വകുപ്പിൽ ഉൾപ്പെടും.

നാഗേഷ് റാവുവിന്റെ നിയമനത്തോടെ ഉയർന്ന തസ്തികയിൽ നിരവധി ഇന്ത്യൻ– അമേരിക്കൻ വിദഗ്ധരാണു നിയമിതമായിരിക്കുന്നത്.