ഗാർലന്റ് (ഡാലസ്) ∙ കേരള അസ്സോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാൻഡമിക്കിന്റെ സാഹചര്യത്തിലും കേരള അസ്സോസിയേഷൻ വർഷം തോറും നടത്തി വരുന്ന പരിപാടികൾ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വർഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേൽ കുന്നേൽ പറഞ്ഞു.

കേരള അസ്സോസിയേഷൻ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സൂം വഴിയാണ് ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തിൽ പങ്കെടുക്കുന്നവർക്ക് ഏതുഭാഷയിലും ഗാനങ്ങൾ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകർ പറഞ്ഞു.