ലൊസാഞ്ചലസ്∙ സംഗീതാസ്വാദകർക്കു വിഷുകൈനീട്ടവുമായി കൃഷ്ണനും രാധയും ചേർന്നുള്ള പ്രണയ ഗാനം വിഷു ദിനത്തിൽ പുറത്തിറങ്ങി. ക്രിയേറ്റിവ് മെലഡീസ് വേൾഡ് ഓർഗനൈസേഷന്റെ ബാനറിൽ ഡോ. സിന്ധു പിള്ള നിർമിച്ച ‘എന്നും നിൻ രാധയായീ’ . ഭാവഗായകൻ പി ജയചന്ദ്രനും, കലിഫോർണിയയിലെ ഗായിക ഡോ.സിന്ധു പിള്ളയും ചേർന്നാലപിച്ചിരിക്കുന്നു.

ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ശാന്തി ടീച്ചറിന്റേതാണ്.കൃഷ്ണന്റെ രാധയായി മാറാനുള്ള ഒരു ഭക്തയുടെ മനസ്സിന്റെ ആഗ്രഹം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ സച്ചിൻ എസ്.ജി, അജിത് ചന്ദ്രൻ, വൈഷ്‌ണവി, സൂര്യ രാജേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ക്രിയേറ്റിവ് മെലഡീസ് വേൾഡ് ഓർഗനൈസേഷന്റെ ബാനറിൽ ഡോ. സിന്ധു പിള്ള നിർമിച്ച ‘എന്നും നിൻ രാധ’ യുടെ പിന്നണിയിൽ ജയ് നിട്രോ, രാജേഷ് ചേർത്തല (പുല്ലാംകുഴൽ ) തുടങ്ങി ഒരു പ്രമുഖ നിര തന്നെ പ്രവർത്തിച്ചിട്ടുണ്ട്. വിഷുദിനത്തിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഫെയ്സ് ബുക്ക് പേജിലായിരുന്നു ഗാനത്തിന്റെ റിലീസ്. ഗാനം ആസ്വദിക്കുന്നതിന്; https://fb.watch/4T6BlU9Sfg/