സാന്റിയാഗോ ∙ കലിഫോർണിയയിലെ സാൻഡിയാഗോ മലയാളി അസോസിയേഷന്റെ (SDM) 2021 – 2023 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്യാം ശങ്കറും സെക്രട്ടറിയായി ഡോ.സിനു പോളും വൈസ് പ്രസിഡന്റായി വിധു എം. നായരും ട്രഷററായി ഡോ. മനീഷ് കെ എമ്മും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഭരണ നിർവഹണ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ എൺപതുശതമാനത്തിലധികം പേർ പങ്കെടുത്തു. രണ്ടു വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കോവിഡ് മഹാമാരിക്കിടയിലും സജീവമായ സംഘടന സാന്റിയാഗോയിലെ മലയാളി സമൂഹത്തിനിടയിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

പുതിയ ഭാരവാഹികൾ: ശ്യാം ശങ്കർ (കൊട്ടാരക്കര) – പ്രസിഡന്റ്, വിധു എം നായർ (മല്ലപ്പള്ളി) – വൈസ് പ്രസിഡന്റ്, Dr. സിനു പോൾ (കോതമംഗലം) – സെക്രട്ടറി, Dr. മനീഷ് കെ എം (പുതുപ്പള്ളി) – ട്രഷറർ. ബോർഡ് ഓഫ് ഡയറക്ടർസ്: ആശ മാരാർ (തൃശൂർ), ദീപു തോമസ് (അടൂർ), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).