ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു വലിയ പോരാട്ടം തന്നെ നടക്കുന്നുണ്ട്. നോര്‍ത്ത് ലണ്ടണില്‍ പുതിയ ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പര്‍സും ആണ് നേര്‍ക്കുനേര്‍ വരുന്നത്. അവസാനം ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്പര്‍സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 6-1ന് പരാജയപ്പെടുത്തിയിരുന്നു. ആ പരാജയത്തിന്റെ നാണക്കേട് മറയ്ക്കുക ആകും യുണൈറ്റഡ് ടീമിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യം.

സീസണ്‍ തുടക്കത്തിലെ പോലെ അല്ല ഇപ്പോള്‍ ഫോം എടുത്തു നോക്കിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് മെച്ചപ്പെട്ട ടീം. സ്പെയിനില്‍ ചെന്ന് ഗ്രാനഡയെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ചില മാറ്റങ്ങളുമായാകും ഇറങ്ങുക. പരിക്ക് ആണെങ്കിലും ഷോയും റാഷ്ഫോര്‍ഡും കളത്തില്‍ ഉണ്ടാകും. മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത് കൊണ്ട് ഇന്ന് വിജയിച്ച്‌ ഒന്നാം സ്ഥാനവുമായുള്ള ദൂരം കുറക്കുക ആകും യുണൈറ്റഡ് ലക്ഷ്യം.

സ്പര്‍സിന് ഇന്നത്തെ വിജയം നിര്‍ണായകമാണ്. അവര്‍ക്ക് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ സജീവം ആക്കണം എങ്കില്‍ അത്യാവശ്യമാണ്. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം നടക്കുന്നത്.