തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും ക്യാറന്‍്റീനില്‍ കഴിയേണ്ടി വരും. ഇതോടെ വിദേശത്തെക്ക് ഡോളര്‍ കടത്തിയ കേസില്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കേന്ദ്ര ഏജന്‍സികള്‍.

സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ താമസം നേരിടും.

ലൈഫ്മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മന്റ് ഡയറടകറേറ്റും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ ഇ ഡി ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കുകയുള്ളൂ.