സംരംഭങ്ങള്‍ക്ക് സംയോജിത ഐഒടി സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) സംരംഭക വിഭാഗമായ വി ബിസിനസ് ഐഒടി ശ്രേണി കൂടുതല്‍ ശക്തിപ്പെടുത്തി. ഇന്‍ഡസ്ടറിയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിലൂടെ കണക്റ്റിവിറ്റി, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ആപ്ലിക്കേഷന്‍, അനലിറ്റിക്സ്, സുരക്ഷ, പിന്തുണ എന്നിവ ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ എന്‍ഡ്-ടു-എന്‍ഡ് ഐഒടി സൊല്യൂഷന്‍ ലഭ്യമാക്കു ഏക ടെലികോം കമ്പനിയായി വിഐഎല്‍ മാറി. സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ലളിതമാക്കാനും ത്വരിതപ്പെടുത്താനുമാണ് ഈ ഓഫര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പകര്‍ച്ചവ്യാധിയോടെ ഡിജിറ്റല്‍ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നു. ബിസിനസുകള്‍ കൂടുതലായി ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ആണ് ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന ആവശ്യം അനുസരിച്ച് ഈ വിടവ് നികത്തുന്നത്.

പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവ പുനര്‍നിര്‍മ്മിച്ചുകൊണ്ട് പുതിയ ബിസിനസ് മോഡലുകളും വരുമാന അവസരങ്ങളും വികസിപ്പിച്ചുകൊണ്ട് ബിസിനസുകളുടെ രീതിയെ വി ഐഒടി മാറ്റുന്നു.

സംയോജിത ഐഒടി സൊല്യൂഷനുകള്‍ ഉപയോഗിച്ച് ഐഒടിയെ ഒരു തന്ത്രപരമായ ഘടകമായി സങ്കല്‍പ്പിക്കുന്നതിലും രൂപകല്‍പ്പന ചെയ്യുന്നതിലും വിന്യസിക്കുന്നതിലും സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ്, ബിസിനസുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും ശരിയായ ഐഒടി പരിഹാരം നടപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനും വി സംയോജിത ഐഒടി സൊല്യൂഷന്‍സ് ഒരു കണ്‍സള്‍ട്ടിംഗ് എന്ന തരത്തിലുള്ള ഇടപെടല്‍ നടത്തും. ഈ വിഭാഗത്തിലെ മികച്ച എന്റര്‍പ്രൈസ്-ഗ്രേഡ് ഐഒടി ഫ്രെയിംവര്‍ക്കുമായി സംയോജിപ്പിക്കുന്നതിന് അനുയോജ്യമായ പരിഹാരവും ഇതവര്‍ക്ക് നല്‍കും.

ഇന്ത്യയില്‍ ഐഒടി രംഗത്ത് ശക്തരായ വി ഈ സംരംഭത്തോടെ, 5ജി-റെഡി നെറ്റ്വര്‍ക്കില്‍ വ്യവസായങ്ങള്‍ക്കായുള്ള സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്മാര്‍ട്ട് മൊബിലിറ്റി, സ്മാര്‍ട്ട് യൂട്ടിലിറ്റികള്‍ എന്നിവയിലുടനീളം സമഗ്രമായ ഐഒടി പരിഹാരങ്ങള്‍ നല്‍കി പോര്‍ട്ട്ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. വി ഇന്റഗ്രേറ്റഡ് ഐഒടി സൊല്യൂഷന്‍സ് ഉപയോഗിച്ച്, ഒരു സംരംഭത്തിന് ഇപ്പോള്‍ അതിന്റെ പ്രധാന ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും, അങ്ങനെ ഐഒടി നവീകരണം ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ഐഒടിയിലെ മാര്‍ക്കറ്റ് ലീഡറാണ് വി, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയിലേക്കുള്ള സര്‍ക്കാരിന്റെ മുന്നേറ്റത്തില്‍ ശക്തമായ അടിത്തറയോടെ ഭാവിയിലെ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് വിയുടെ സ്ഥാനം. ഐഒടിയില്‍ വിജയിക്കാന്‍ വി സംരംഭങ്ങളെ സഹായിക്കുന്നു, അതുവഴി വിപണി ഡിജിറ്റലാകുവാന്‍ വഴിയൊരുക്കുന്നുവെന്നും വി സംയോജിത ഐഒടി സൊല്യൂഷന്‍സിന്റെ അവതരണം വി ബിസിനസിനെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കായുള്ള ഒരു ഐഒടി ഇക്കോസിസ്റ്റം സംയോജിതമാക്കി മാറ്റുന്നതിനുള്ള തന്ത്രപരമായ നടപടിയാണ്, ഒപ്പം ‘ടെല്‍കോ’ യില്‍ നിന്ന് ‘ടെക്കോ’ യിലേക്കുള്ള പരിവര്‍ത്തനത്തെ നയിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ വിയെ ഉയര്‍ത്തിക്കാട്ടാനാകുമെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എംഡിയും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയില്‍, സുരക്ഷ, ദ്രുതഗതിയിലുളള വിന്യാസങ്ങള്‍ എന്നിവയിലൂടെ വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്ന എന്‍ഡ്-ടു-എന്‍ഡ് ഐഒടി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ടെലികോം കമ്പനിയായതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. എന്റര്‍പ്രൈസുകളുമായുള്ള ഒരൊറ്റ പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയിരിക്കും വി ബിസിനസ്സ്, അതിലൂടെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൊല്യൂഷന്‍സ് രൂപകല്‍പ്പന ചെയ്യുകയും, അതുവഴി അവര്‍ക്ക് പൂര്‍ണ്ണമായും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ ത്വരിതപ്പെടുത്താനും അങ്ങനെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും അവര്‍ക്ക് കഴിയും. രാജ്യത്ത് ഐഒടി പ്രാപ്തമായ വ്യവസായ 4.0 വിപ്ലവത്തിന്റെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വി ബിസിനസ് സജ്ജമാണ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.