ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റേതായ ഫോട്ടോകൾ ദുൽഖർ ഇതിനോടകം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ദുൽഖർ പുറത്തുവിട്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്.

ബോബി – സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്നു. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാഷ്ട്രീയ സിനിമയിലേതു പോലെ സമരക്കാരെയും പൊലീസ് ഓഫീസറായ ദുൽഖറിനെയും ടീസറിൽ കാണാം. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.