വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബുബേബിജോണിനെതിരെ പരാതി. അപകീര്‍ത്തികരവും വ്യാജവുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഷിബുബേബിജൊണിനെതിരെ പരാതി നല്‍കിയത്.

ചവറ ഇടതുമുന്നി മണ്ഡലം ഇലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയത്.

മദ്യ വിതരണം എന്ന പേരില്‍ കുന്നത്തൂരിലെ വ്യാജ ദൃശ്യങ്ങള്‍ ചവറ മണ്ഡലത്തിലെന്ന വ്യാജേന ഷിബുബേബിജോണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി.