ഷിക്കാഗോ ∙രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചു ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ ഫോറം നടത്തുന്ന ബോൾഡ് ഫോർ ചേയ്ഞ്ച് മാർച്ച് 6 ശനിയാഴ്ച വൈകിട്ട് ഏഴിനു സൂമിലൂടെ നടത്തുന്നു.

സാമൂഹിക സാംസ്കാരിക സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ വിഭാഗം വളരെ ഊർജ്ജസ്വലതയോടെയാണ് ഷിക്കാഗോയിലെ എല്ലാ വനിതകളെയും കോർത്തിണക്കിക്കൊണ്ട് പ്രവർത്തിക്കുന്നത്. മാർച്ച് ആറിന് സൂമിലൂടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ചീഫ് ഗസ്റ്റ് അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ആർക്കോള മുനിസിപ്പൽ കൗൺസിൽ ഓണറബിൾ ജഡ്ജ് ജൂലി മാത്യു ആണ്. ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, റിട്ടയേർഡ് അധ്യാപിക ഡോ. എം. എസ്. സുനിൽ, ഫോമാ നാഷണൽ വുമൺസ് ചെയർപേഴ്സൺ ലാലി കളപ്പുരയ്ക്കൽ, ഫൊക്കാന നാഷണൽ വുമൺസ് ചെയർപേഴ്സൺ ഡോ. കലാ ഷാഫി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മോട്ടിവേഷണൽ സ്പീക്കർ ശോഭ ശങ്കർ, ഷിജി അലക്സ് എന്നിവരും അവർക്കുണ്ടായ അനുഭവസമ്പത്ത് എങ്ങനെ മറ്റു വനിതകൾക്ക് പ്രയോജനപ്പെടുത്താൻ എന്നതിനെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കുന്നതാണ്.

പ്രസ്തുത പരിപാടികൾക്ക് അസോസിയേഷൻ വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് ജനറൽ കോർഡിനേറ്റർ റോസ് വടകര, കോഡിനേറ്റർസ്മാരായ ആഗ്നസ് മാത്യു, ജെസി റിൻസി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടൻ, ജൂബി വള്ളിക്കളം, ഡോ. സിബിൾ ഫിലിപ്പ്, ഷാന മോഹൻ, ജോമോൾ ചെറിയതിൽ, ശ്രീദേവി പന്തള, സൂസൻ ഷിബു & സാറ അനിൽ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട്. വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോയിന്റ് സെക്രട്ടറി സാബു കടപ്പുറം, ജോയിന്റ് ട്രഷറർ ഷാബു മാത്യു എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു മാത്രമല്ല എല്ലാ മലയാളി സുഹൃത്തുക്കളെ വനിതാദിന പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.