തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ ആറിന് വോടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് വോടെടുപ്പ് നടക്കുന്നത്. ഫലം മെയ് രണ്ടിന് അറിയും. മുഖ്യതെരഞ്ഞെടുപ്പ് കമിഷണര്‍ സുനില്‍ അരോറയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) കേരളത്തില്‍ പ്രാബല്യത്തില്‍ വന്നു. അറിയിപ്പിനുള്ള ഷെഡ്യൂള്‍ മാര്‍ച്ച്‌ 12, നാമനിര്‍ദേശങ്ങളുടെ സൂക്ഷ് മപരിശോധന മാര്‍ച്ച്‌ 20 , നാമനിര്‍ദേശങ്ങള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 22, വോട്ടെണ്ണല്‍.
കേരളം, തമിഴ് നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ ആറിനും, ബംഗാളില്‍ മാര്‍ച്ച്‌ 27, ഏപ്രില്‍ 1,6,10,17,22,26,29, ആസാമില്‍ മാര്‍ച്ച്‌ 27, ഏപ്രില്‍ ഒന്ന്, ആറ്, എന്നിങ്ങനെയുമാണ് വോടെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമിഷന്റെ വാര്‍ത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ആകെ 18.69 കോടി വോട്ടര്‍മാരാണുള്ളത്.

ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. 3 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 89.65% വര്‍ധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമിഷണര്‍ പറഞ്ഞു.

പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.

സ്ഥാനാര്‍ഥികള്‍ മൂന്ന് തവണ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന തുക 30.80 ലക്ഷം രൂപ.

സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചില്ല. പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പുഷ്‌പേന്ദ്ര പൂനിയയെയും നിയോഗിച്ചു.

ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.