ഖത്തറില്‍ തുടര്‍ച്ചയായി ഇന്നും നാനൂറിന് മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 431 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 38 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 480 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 152,807 ആയി. നിലവില്‍ 9,673 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 677 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, 102 പേരാണ് തീവ്രപരിചരണത്തിലുള്ളത്.