മമ്മൂട്ടിയില്‍ നിന്ന് തങ്ങള്‍ മക്കള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.

പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു . ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍രീതി കണ്ടു വളര്‍ന്നത്‌ കൊണ്ടു ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്. ദുല്‍ഖര്‍ വ്യക്തമാക്കി.

ചിലര്‍ കരുതുന്നത് തനിക്കാണ് വാപ്പച്ചിയെക്കാള്‍ ലേഡീ ഫാന്‍സ്‌ കൂടുതലെന്നാണ്. അത് വലിയ തെറ്റാണെന്നും ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ ചിലര്‍ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.