ഗുജറാത്ത്​​ മൊ​േട്ടരയിലെ സര്‍ദാര്‍ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയത്തിന്​ നരേന്ദ്ര മോദിയുടെ പേര്​ നല്‍കിയതിനെ പരിഹസിച്ച്‌​​ ശശി തരൂര്‍ എം.പി. ആര്‍.എസ്​.എസിനെ​ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ്​ പ​േട്ടലെന്ന്​ ഇപ്പോഴാണവര്‍ തിരിച്ചറിഞ്ഞതെന്ന്​ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അത​ല്ലെങ്കില്‍ അടുത്ത രാഷ്​ട്രത്തലവന്‍ വരുന്നതിനുമുമ്ബുള്ള അഡ്വാന്‍സ്​ ബുക്കിങ്​ ആയിരിക്കുമിത്​. അതുമല്ലെങ്കില്‍ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിര്‍മാണമാണോ എന്നും സംശയിക്കാമെന്നും തരൂര്‍ കുറിച്ചു.

‘ഇപ്പോഴാണവര്‍ സ്​റ്റേഡിയത്തിന്‍റെ പേര്​ തങ്ങളുടെ മാതൃപ്രസ്​ഥാനത്തെ നിരോധിച്ച ആഭ്യന്തര മന്ത്രിയുടേതാണെന്ന്​ തിരിച്ചറിഞ്ഞത്​. അതല്ലെങ്കില്‍ അടുത്ത രാഷ്​ട്രത്തലവന്‍ വരുന്നതിനുമുമ്ബുള്ള അഡ്വാന്‍സ്​ ബുക്കിങ്​ ആയിരിക്കുമിത്. അതോ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിര്‍മാണമാണോ’-തരൂര്‍ ​േഫസ്​ബുക്കില്‍ കുറിച്ചു. നേരത്തേ നിരവധിപേര്‍ മൊ​േട്ടര സ്​റ്റേഡിയത്തിന്​ സര്‍ദാര്‍ പ​േട്ടലിന്‍റെ പേര്​ മാറ്റി മോദിയുടെ പേര്​ നല്‍കിയതിനെ വിമര്‍ശിച്ച്‌​ രംഗത്തുവന്നിരുന്നു.

‘ഗുജറാത്തിലെ ജനങ്ങള്‍ക്ക്​ ഞാന്‍ ഉറപ്പുനല്‍കുകയാണ്​. ഒരു ദിവസം നമ്മള്‍ മോ​േട്ടര സ്​റ്റേഡിയത്തിന്​ സര്‍ദാര്‍ പ​േട്ടലിന്‍റെ പേരിടും. കൂടെ കന്‍കാരിയ മൃഗശാലക്ക്​ നരേന്ദ്ര മൃഗ​ശാലയെന്നും ​േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു) എന്നാണ്​ ദലിത്​ നേതാവും എം.എല്‍.എയുമായ​ ജിഗ്​നേഷ്​ മേവാനി പുതിയ നടപടിയെ പരിഹസിച്ചത്​.

 

 

കോണ്‍ഗ്രസ്​ നേതാവ്​ ഹാര്‍ദിക്​ പ​േട്ടലും സ്​​റ്റേഡിയത്തിന്​ നരേന്ദ്ര മോദിയുടെ പേര്​ നല്‍കിയതിനെവിമര്‍ശിച്ചു​. സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്ന്​ ഹാര്‍ദിക്​ പറഞ്ഞു. ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ലെന്നും ഇതിനുള്ള മറുപടി അവര്‍ക്ക്​ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം. അതിപ്പോള്‍ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇത് സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതല്ലേ? പട്ടേലിന്‍റെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി. ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണ്​. സര്‍ദാര്‍ പട്ടേലിനോടുള്ള ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ല’-ഹാര്‍ദിക്​ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തില്‍ തുടങ്ങാനിരിക്കെയാണ്​ സ്​റ്റേഡിയത്തിന്‍റെ പേരുമാറ്റിയത്​. സര്‍ദാര്‍ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക്​ മാറ്റിയതായി ഉദ്​ഘാടന ചടങ്ങിനിടെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ്​ അറിയിച്ചത്​. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​.

ഇന്ത്യ-ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ മത്സരത്തിന്​ മുന്നോടിയായി ഭൂമിപൂജയോടെയാണ്​ ഉദ്​ഘാടനചടങ്ങുകള്‍ നിര്‍വഹിച്ചത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.