ഖത്തറില്‍ ഇന്ന് കൊവിഡ് രോഗമുക്തി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പേരാണ് കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 151,225 ആയി.

രാജ്യത്ത് ഇന്ന് 455 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,862 പേരാണ്. 665 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 88 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.