ഈ വർഷത്തെ ദാദസാഹിബ് ഫാൽക്കെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുക്കോൺ മികച്ച അഭിനേത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്. അനുരാഗ് ബസു ആണ് മികച്ച സംവിധായകൻ.

രാഘവ ലോറൻസ് സംവിധാനം ചെയ്ത കോമഡി ചിത്രമായ ലക്ഷ്മിയിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് ബെസ്റ്റ് ആക്ടർ പുരസ്കാരം ലഭിച്ചത്. മേഘന ഗുൽസാറിൻ്റെ ഛപകിലെ പ്രകടനമാണ് ദീപികയെ മികച്ച നടി ആക്കിയത്. ഓം റൗതിൻ്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാൻ നായകനായ തൻഹാജിയാണ് മികച്ച ചിത്രം. മികച്ച രാജ്യാന്തര ചിത്രം പാരസൈറ്റ്. ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ ഫീമെയിൽ പുരസ്കാരം ഗിൽറ്റി എന്ന സിനിമയിലൂടെ കിയാര അദ്വാനിക്കും ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ മെയിൽ പുരസ്കാരം സുശാന്ത് സിംഗിനും ലഭിച്ചു.

മികച്ച ഹാസ്യ നടൻ – കുനാൽ കെമ്മു
വെബ് സീരീസിലെ മികച്ച നടൻ – ബോബി ഡിയോൽ
വെബ് സീരീസിലെ മികച്ച നടി – സുഷ്മിത് സെൻ
മികച്ച വെബ് സീരീസ് – സ്കാം (1992)