ബോളിവുഡ് നടി കരീന കപൂറിന് വീണ്ടും ആണ്‍ കുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ 8 30യോടെയാണ് കുഞ്ഞിന്‍റെ ജനനം. ഇന്നലെ ബോംബെയിലെ ബ്രിഡ്ജ് കാന്‍ഡി ആശുപത്രിയില്‍ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തനിക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

രണ്ടാമത്തെ ഗര്‍ഭകാലത്തോടെ കരീനയും സെയ്ഫും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ലൈബ്രറിയും വിശാലമായ ടെറസും സ്വിമ്മിംഗ് പൂളും കുട്ടികള്‍ക്കുള്ള നഴ്‌സറിയും എല്ലാം വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഗര്‍ഭകാലത്തും കരീന പ്രൊഫഷണല്‍ ജീവിതത്തില്‍ സജീവമായിരുന്നു.

അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ സിനിമയില്‍ ഇക്കാലത്ത് നടി അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. കൂടാതെ സെയ്ഫ് അലി ഖാന്റെ ഫോണ്‍ ഭൂത് എന്ന സിനിമയുടെ സെറ്റിലും കരീനയെത്തിയിരുന്നു.