കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാഴ്ചവയ്ക്കുന്ന ഭരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണം സംബന്ധിച്ച ജനങ്ങളുടെ കാഴ്ചപ്പാട് ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയിലെ മുഖ്യ ചോദ്യമായത്.

കേന്ദ്രസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നിങ്ങനെയാണ് ഒപ്ഷനുകൾ നൽകിയത്. സർവേയിൽ പങ്കെടുത്തവരിൽ 34 ശതമാനം പേരും ശരാശരിയെന്ന് അഭിപ്രായപ്പെട്ടു. മോശം എന്ന് അഭിപ്രായപ്പെട്ടവർ 20 ശതമാനമാണ്. പതിനെട്ട് ശതമാനം പേർ മികച്ചതെന്നും പതിനാല് ശതമാനം പേർ വളരെ മികച്ചതെന്നും പ്രതികരിച്ചു. പതിനാല് ശതമാനം പേരുടെ അഭിപ്രായം കേന്ദ്രഭരണം വളരെ മോശം എന്നായിരുന്നു.

പിണറായി ഭരണം സംബന്ധിച്ചും ഇതേ ചോദ്യവും ഒപ്ഷനുകളുമാണ് നൽകിയത്. 28 ശതമാനം പേർ മികച്ചത് എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 25 ശതമാനം പേർ ശരാശരിയെന്നും 20 ശതമാനം പേർ മോശമെന്നും വിലയിരുത്തി. പതിനെട്ട് ശതമാനം പേർ പറഞ്ഞത് വളരെ മികച്ചതെന്നാണ്. ഒൻപത് ശതമാനം പേർ പിണറായി ഭരണം മോശമെന്നും പ്രതികരിച്ചു.