എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേ ഫലം. 30 ശതമാനം പേരാണ് അടുത്ത മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പ്രവചിച്ചത്.

22 ശതമാനം പേർ പ്രവചിച്ചത് ഉമ്മൻ ചാണ്ടി എന്നാണ്. 18 ശതമാനം പേർ പ്രവചിച്ചത് രമേശ് ചെന്നിത്തല എന്നാണ്. 11 ശതമാനം പേർ കെകെ ശൈലജ എന്ന പ്രവചിച്ചു. പത്ത് ശതമാനം പേർ മെട്രോമാൻ ഈ ശ്രീധരനെന്നും ഒൻപത് ശതമാനം പേർ കെ.സുരേന്ദ്രനെന്നും അഭിപ്രായം രേഖപ്പെടുത്തി.
പിണറായി വിജയൻ സർക്കാരിന്റെ ഭരണം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവർ 18 ശതമാനമാണ്. മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനമാണ്. 25 ശതമാനം പേർ ശരാശരി എന്ന് അഭിപ്രായപ്പെട്ടപ്പോൾ ഭരണം മോശമാണെന്ന് 20 ശതമാനം പേരും വളരെ മോശമാണെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു.