ന്യൂയോർക്ക് ∙ ന്യൂയോർക്ക് ബെഥേൽ ഇന്റർനാഷണൽ ചർച്ച് സ്ഥാപകനും, ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ടി. ടി. തോമസ് (93) അന്തരിച്ചു. തിരുവല്ല, താഴംപള്ളം കുടുംബാംഗമായിരുന്ന പരേതൻ റാന്നി മന്ദമരുതിയിലായിരുന്നു താമസം, ഐപിസി കീകൊഴുർ, മന്ദമരുതി, സഭകളുടെയും ബെഥേൽ ഇന്റർനാഷണൽ തിയോളൊജിക്കൽ സെമിനാരിയുടെയും സ്ഥാപകനുമാണ്. കേരളത്തിൽ റാന്നി, മല്ലപ്പള്ളി, റാന്നി– വലിയകാവ്, റാന്നി –വൈക്കം, തോന്നിയമല, റാന്നി– ഹെബ്രോൻ എന്നീ സ്ഥലങ്ങളിൽ ഐപിസി സഭാ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : സാറാമ്മ തോമസ് (പുന്തല, പഞ്ഞിപുഴകണ്ടത്തിൽ കുടുംബ അംഗം). മക്കൾ : തോമസ് വർഗീസ്, പാസ്റ്റർ കുര്യൻ തോമസ് (ന്യൂയോർക് ബെഥേൽ ഇന്റർനാഷണൽ ചർച്ച് പ്രസിഡന്റ് ആ്‍ഡ് സീനിയർ പാസ്റ്റർ, ബെഥേൽ ഇന്റർനാഷണൽ തിയോളൊജിക്കൽ സെമിനാരി, പ്രസിഡന്റ്, ഉടുമ്പൻചോല ഐപിസി ഏരിയ മിനിസ്റ്റർ), ജോൺ ടി. തോമസ്, വിൽസൺ ടി. തോമസ് (എല്ലാവരും യുഎസ്എ). മരുമക്കൾ : മേരിക്കുട്ടി വർഗീസ്, മോളി കുര്യൻ, സാലി ജോൺ, മേരി ടി. തോമസ്.

ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9.30 വരെ ലോങ്ങ് ഐലൻഡിൽ Gateway World Christian Church, 502N. Central Ave, Valley Stream- ൽ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ 9 മുതൽ 10.15 വരെ ഹോം ഗോയിങ് സർവീസും തുടർന്ന് Nassau Knolla (500 Port Washington Blvd, Port Washington) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയും നടക്കും.

വ്യൂവിങ്ങും, ഹോം ഗോയിങ് സർവീസും www.gjlive.us, www.harvestlive.tv യിലൂടെ വീക്ഷിക്കാവുന്നതാണ്.

വാർത്ത ∙ ബാബു തോമസ്