ടെന്നസി ∙ പിസിഎൻഎകെ 2022 ഫിലഡൽഫിയ കോൺഫറൻസ് പ്രയർ കോഓർഡിനേറ്ററും മദ്ധ്യപ്രദേശിലുള്ള റീവ തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനുമായ പാസ്റ്റർ ജോയി വർഗീസിന്റെയും (ഒഹായോ ജോയി) മൂത്തമകൻ ജോൺസൺ വർഗീസിന്റെ (43) സംസ്കാരം ഫെബ്രുവരി 20 ശനിയാഴ്ച ചാറ്റനൂഗായിൽ വെച്ച് നടക്കും.

ഫെബ്രുവരി നാലിന് വെള്ളിയാഴ്ച ഒഹായൊയിൽ തന്റെ ഭവനത്തിൽ വെച്ചുണ്ടായ ഹൃദ്രോഗം മൂലമായിരുന്നു മരണം. പൊതുദർശനം ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 6 മുതലും, സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 മുതലും ഹെറിറ്റേജ് ഫ്യൂണറൽ ഹോമിൽ (7454 CE. Brainerd Rd., Chattanooga, TN 37421) ആരംഭിക്കുകയും തുടർന്ന് 12 മണിക്ക് ഐപിസി ചാറ്റനൂഗ സഭയുടെ ചുമതലയിൽ സംസ്ക്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.provisionlive.com ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക് : പാസ്റ്റർ ഡാനിയേൽ തോമസ് (അനിയങ്കുഞ്ഞ് വള്ളംകുളം) – 423 314 0400

വാർത്ത ∙ രാജൻ ആര്യപ്പള്ളിൽ