ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ നടപടി സ്വീകരിക്കുമെന്നും മീണയുടെ മുന്നറിയിപ്പ്.

കൊല്ലം ജില്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വെയര്‍ ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ടിക്കാറാം മീണ. കൊവിഡ് രോഗികള്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വിഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ല. പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും അറിയിക്കണം.

പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മീണ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്ട് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥന്‍ ശ്രീകുമാറിനെ ടിക്കാറാം മീണ അഭിനന്ദിച്ചു.