മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 47 പേര്‍ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളാണെന്നാണ് വിവരം.

സിദ്ധിയില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പാട്‌ന ഗ്രാമത്തിന് സമീപം റോഡില്‍ നിന്നും തെന്നിമാറിയ ബസ് സമീപത്തുള്ള കനാലിലേയ്ക്ക് വീഴുകയായിരുന്നു. സാറ്റ്‌നയില്‍ നിന്നും സിദ്ധിയിലേയ്ക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ 60ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.