ഖത്തറില്‍ കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി.ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം.പിസിആര്‍ പരിശോധനയ്ക്ക് അനുമതിയുള്ള കേന്ദ്രങ്ങളില്‍ ഡോ.മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍മുംതസ, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ്, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍ എന്നിവയും ഉള്‍പ്പെടുന്നു.