മുംബൈ | ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ചാണ് ജാമ്യമനുവദിച്ചു കൊണ്ട് ഉത്തരവിട്ടത്. ശന്തനു കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി അംഗീകരിച്ചത്.

കേസിലെ മറ്റൊരു പ്രതി മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. കേസിലെ മറ്റൊരു പ്രതി പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം രാവിലെ അറസ്റ്റ് ചെയ്തിരുന്നു.