തിരുവനന്തപുരം: ഹൈന്ദവരെ അപമാനിച്ച ‘മീശ’ നോവലിനു പിണറായി സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതിലൂടെ കേരളത്തില്‍ ഹൈന്ദവ സ്ത്രീകളെ അവഹേളിക്കുന്നതില്‍ തെറ്റില്ല എന്ന സൂചന നല്‍കുകയാണെന്ന് മഹിളാ മോര്‍ച്ച അധ്യക്ഷ അഡ്വ നിവേദിത. ഹിന്ദു സ്ത്രീകളെ അവഹേളിച്ചതിനു അവാര്‍ഡ് നല്‍കി ആദരിക്കുന്ന പിണറായി ആരോടുള്ള വിധേയത്വമാണ് കാണിക്കുന്നത്.

സ്ത്രീകള്‍ ഏത് വിഭാഗത്തില്‍ ഉള്ളവരായാലും അവരെ അപമാനിക്കുന്നത് ഭരണാധികാരി തടയേണ്ടതാണ്. എന്നാല്‍ സ്ത്രീ വിരുദ്ധത പരിപ്പോക്ഷിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍. മീശശ നോവലിനുള്ള അവാര്‍ഡ് ഹൈന്ദവ സ്ത്രീകളോടുള്ള അവഹേളനമാണ്. വിശ്വാസികളെന്ന പോലെ ഹൈന്ദവ സ്ത്രീകളെയും തരം താഴ്ത്താനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ശക്തമായ താക്കീത് സ്ത്രീകള്‍ നല്‍കുമെന്ന് അഡ്വ നിവേദിത പറഞ്ഞു.