കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്നും പരിശോധന നടത്തി. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 20നാണ് ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെൻറിലേറ്ററിൻ്റെ സഹായത്തിലാണ് ചികിത്സ.

ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നലെയാണ് കണ്ണൂരിൽ എത്തിയത്. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് എത്തിയത്‌.