ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയം ചരിത്രപരമായ ഒരു നേട്ടം ആണ്.വിജയത്തിലേക്കുള്ള യാത്രാമധ്യേ എല്ലാ പ്രതിസന്ധികളെയും സന്ദര്‍ശകര്‍ നേരിട്ട രീതിയാണ് ഇത് കൂടുതല്‍ സവിശേഷമാക്കിയത്.കോച്ച്‌ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഓരോരുത്തരും തങ്ങളുടെ പങ്ക് നിര്‍വഹിച്ചതായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ് വെളിപ്പെടുത്തി.

‘ഓസ്‌ട്രേലിയയെ അവരുടെ വീട്ടില്‍ തോല്‍പ്പിക്കുന്നത് കഠിനമാണ്, ഓസ്‌ട്രേലിയയില്‍ പരമ്പര നേടുന്നതിനായി ഇത്രയും ചെറുപ്പമുള്ള ഒരു ടീമിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത് സാധ്യമാക്കിയതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു.റിഷഭ് പന്തും സുന്ദറും 2016 അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുണ്ടെന്ന് ഞാന്‍ കണ്ടെത്തി.2018 അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഷുബ്മാന്‍ ഗില്ലും [പൃഥ്വി] ഷായും. മുഹമ്മദ് സിരാജ്, നവദീപ് സൈനി, ഹനുമ വിഹാരി, (മായങ്ക്) അഗര്‍വാള്‍ എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിലൂടെ അവര്‍ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയെന്ന് ഞാന്‍ മനസ്സിലാക്കി. ഏത് സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്നതും മാനസികമായി ശക്തനുമായതിനാലാണ് ദ്രാവിഡിനെ ‘ദി വാള്‍’ എന്ന് വിളിച്ചത്.രവി ശാസ്ത്രിയുടെ പങ്കും അതില്‍ വളരെ മികച്ചതാണ്.അദ്ദേഹം കഠിനമായ പലതും നേരിട്ട താരം ആണ്.അത് താരങ്ങള്‍ക്ക് ഫലവത്തായി.നല്ല ബാറ്റ്സ്മാന്മാര്‍ ഇന്ധ്യയില്‍ എപ്പോഴു ഉണ്ടായിരുന്നു.എന്നാല്‍ ഇവരില്‍ ആഗ്രസീവ്നസ് കൊണ്ടുവന്നത് വിരട്ട് കോഹ്ലി ആണ്.’ഇന്‍സമാം മാധ്യമങ്ങളോട് പറഞ്ഞു.