നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 20,93,511 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ്, 207775 പേര്‍. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ്, 17,167,9 വോട്ടര്‍മാര്‍. പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ കരുനാഗപ്പള്ളിയാണ്. 101154 പുരുഷ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് ഇരവിപുരം മണ്ഡലത്തിലാണ്, 82492 പേര്‍.

ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ളത് കുന്നത്തൂര്‍ മണ്ഡലത്തിലാണ്, 10,6750 പേര്‍. ഏറ്റവും കുറവ് കൊല്ലം മണ്ഡലത്തിലും 89132 പേര്‍. ഇത്തവണ 13 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മണ്ഡലം, ആകെ വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ക്രമത്തില്‍ ചുവടെ.

കരുനാഗപ്പള്ളി-207775, 101154, 106620, 1.
ചവറ-177515, 86550, 90964, 1.
കുന്നത്തൂര്‍-202775, 96024, 106750, 1.
കൊട്ടാരക്കര-197374, 93329, 104044, 1.
പത്തനാപുരം 181581, 85382, 96199, 0.
പുനലൂര്‍-202411, 96180, 106228, 3.
ചടയമംഗലം-197985, 93110, 104873, 2.
കുണ്ടറ-201555, 96347, 105208, 0.
കൊല്ലം-171679, 82546, 89132, 1.
ഇരവിപുരം-171738, 82492, 89244, 2.
ചാത്തന്നൂര്‍-181123, 84076, 97046, 1.