ന്യൂയോർക്ക് ∙ പരുമല അരികുപുറത്ത് ജോൺ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ലില്ലികുട്ടി–75) ഞായറാഴ്ച ന്യൂയോർക്കിൽ അന്തരിച്ചു. പുല്ലാട് വരയന്നൂർ കുളത്തുംമട്ടക്കൽ പരേതരായ തോമസ് ജോർജ്ജിന്റെയും റേച്ചലമ്മ ജോർജ്ജിന്റെയും പുത്രിയാണ്. റജിസ്ട്രേഡ് നഴ്സായി ദീർഘകാലം സേവനം അനുഷ്ഠിച്ചതിനുശേഷം സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 8.30 മുതൽ പാർക്ക് ഫ്യൂണറൽ ചാപ്പൽ 2175, JERICHO TURNPIKE, GARDENCITY, NY 11040 വച്ച് നടത്തുന്നതും തുടർന്ന് കോവിഡ് 19 മാനദണ്ഡമനുസൃതമായി സംസ്കാരം സെന്റ് ചാൾസ് സെമിറ്ററി, WELLWOOD AVE, FARMINGDALE NY-11735 നടത്തുന്നതുമാണ്.

വാർത്ത: ജീമോൻ ജോർജ്