ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി ഇറച്ചിയുടെയും മുട്ടയുടെയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി തദ്ദേശ ഭരണകൂടങ്ങള്‍. ഇറച്ചിയുടെയും മുട്ടയുടേയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗത്ത്, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഉത്തരവിറക്കി.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഇറച്ചിക്കോഴി വിതരണ യൂണിറ്റുകളും കോഴി സംഭരിക്കുന്ന യൂണിറ്റുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറച്ചിക്കോഴി വിതരണം ചെയ്യരുതെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവില്‍ പറയുന്നു. ഇറച്ചി വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയില്‍ മൂന്നിടത്തെ സാമ്ബിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.