കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 494 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇന്ന് മാത്രം രോഗം ബാധിച്ച്‌ ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്‌ 946 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആകെ രോഗബാധിതരുടെ എണ്ണം 1,55,355 ഉം ആയിട്ടുണ്ട്.

ഇന്ന് മാത്രം 202 പേര്‍ രോഗമുക്തരായി. ഇതോടെ 1,49,575 പേര്‍ രോഗമുക്തരായി.

രാജ്യത്ത് സജീവരോഗികളുടെ എണ്ണം കുറയുകയാണെങ്കിലും മാസങ്ങള്‍ക്കു ശേഷം രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിലെത്തി. നിലവില്‍ 4,814 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞ് 47 ആയി.

24 മണിക്കൂറിനിടയില്‍ 10,340 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 13,47,854 ആയിട്ടുണ്ട്.