ഫിലഡൽഫിയ ∙ തിരുവല്ല കവിയൂർ ചമ്പക്കരമല പുത്തൻവീട്ടിൽ പരേതരായ പത്രോസ് മത്തായിയുടെയും സാറാമ്മ മത്തായിയുടെയും മകൻ പീറ്റർ മാത്യു (84) ഫിലഡൽഫിയായിൽ അന്തരിച്ചു. ഫിലഡൽഫിയ റ്റാബർനക്കൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കെഎസ്ആർടിസിയിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്നു.

ഭാര്യ: അച്ചാമ്മ പീറ്റർ, വലിയവീട്ടിൽ പുത്തൻവിള നരിക്കൽ സ്വദേശിയാണ്. മക്കൾ: സുജ, ജിജി, സജു. മരുമക്കൾ: ചാക്കോ ഏബ്രഹാം, സോണ.

കൊച്ചുമക്കൾ: ജോയൽ, ഏബൽ, നോയൽ, സ്റ്റീഫൻ, ജോനാഥൻ. സഹോദരങ്ങൾ: കെ. എം. വർക്കി (ജോണി), മറിയാമ്മ തോമസ് (കുഞ്ഞമ്മ), കെ. എം. തോമസ് (കുഞ്ഞുമോൻ), ഏലിയാമ്മ ആന്റണി (ചിന്നമ്മ), അമ്മാൾ തോമസ്, അന്നമ്മ ജോൺ (സൂസമ്മ), ശാന്തമ്മ തോമസ്, അലക്സാണ്ടർ മാത്യു.

ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 14 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതും തുടർന്ന് ലോൺ വ്യൂ സെമിത്തേരിയിൽ (500, HUNTINGTON PIKE, JENKITON PA-19046)വച്ച് സംസ്കാര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ ഏബ്രഹാം – 267 506 8206