റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായിരിക്കുന്നു. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്ബന്‍ കെ.എം. അബു (54) ആണ് റിയാദില്‍ മരിച്ചിരിക്കുന്നത്. റിയാദ് എക്‌സിറ്റ് ഒമ്ബതിലെ ഒരു സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി സൗദിയിലുണ്ട്.

മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വയനാട് ജില്ല കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീന്‍, ദാറുസ്സലാം ടീം അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.