അത്ലറ്റിക്കോ ബിലിബാവോയേ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബാഴ്സ ലാലിഗ ലീഗ് ടേബളില്‍ മൂന്നാം സ്ഥാനാത്തേക്ക് കയറി.ബിലിബാവോ ഹോം സ്റ്റേഡിയമായ സാന്‍ മീംസില്‍ നടന്ന മല്‍സരത്തില്‍ ആരും ആഗ്രഹിക്കുന്ന തുടക്കം ലഭിച്ച ബിലിബാവോ മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ബാഴ്സയെ പ്രതിരോധത്തില്‍ ആഴ്ത്തി.

ബിലിബാവോ സ്ട്രൈക്കര്‍ ഇനാങ്കി വില്യംസ് ആണ് ഗോള്‍ സ്കോറര്‍.മറുപടി ബാഴ്സ പറഞ്ഞത് പെഡ്രിയിലൂടെ.14 ആം മിനുട്ടില്‍ ഡി യോങ് നല്‍കിയ പാസ് ഒരു ഹെഡറിലൂടെ പെഡ്രി വലയിലാക്കി.ഇനി ക്യാപ്റ്റന്‍റെ ഊഴമായിരുന്നു.38,62 മിനുട്ടുകളില്‍ നേടിയ ഗോളുകള്‍ ആണ് മല്‍സരത്തിലെ വഴിത്തിരിവ് ആയത്.കുറച്ചു മല്‍സരങ്ങള്‍ കളിക്കാതിരുന്ന ഗ്രീസ്മാന്‍ ഇന്നലെ ടീമില്‍ തിരിച്ചെത്തി.അദ്ദേഹം ആണ് മൂന്നാം ഗോള്‍ നേടാന്‍ മെസ്സിയേ സഹായിച്ചത്.