യുഎഇയില്‍ വാഹനാപകടത്തില്‍ സ്വദേശി യുവാവ് മരിച്ചു. ബുധനാഴ്ച വൈകിട്ട് ഫുജൈറയിലെ സറം ഏരിയയില്‍ തവൈന്‍ റോഡില്‍ യുവാവ് ഓടിച്ചിരുന്ന കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്‌ തന്നെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ട്രക്ക് ഡ്രൈവറെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും കൃത്യമായി പാലിക്കണമെന്ന് കേണല്‍ അല്‍ ധന്‍ഖാനി കൂട്ടിച്ചേര്‍ത്തു.