ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8.60 കോ​ടി കടന്നു . നി​ല​വി​ല്‍ 86,047,683 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 1,859,377 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 60,972,723 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 492,695 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള​വ്യാ​പ​ക​മാ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 8,592 പേ​ര്‍ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. 23,215,583 പേ​രാ​ണ് ഇ​നി രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,57,569 ആയി ഉയര്‍ന്നു. നിലവില്‍ 2,28,088 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പിന്നിട്ടു. 1,49,886 പേര്‍ മരിച്ചു. രാ​ജ്യ​ത്ത് ജ​നി​ത​ക​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​ 38​ ​ആ​യി​ ​ഉ​യ​ര്‍​ന്നു.​ ​പു​തു​താ​യി​ 9​ ​പേ​ര്‍​ക്ക് ​കൂ​ടി​ ​രോ​ഗ​ബാ​ധ​ ​സ്ഥിരീകരിച്ചു.

അമേരിക്കയില്‍ രണ്ട് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.61 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. 1,96,591 പേര്‍ മരണമടഞ്ഞു. അറുപത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.