പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 3982 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയില്‍ 135 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 116798 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 114725 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 322 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 556 സാമ്ബിളുകള്‍ അയച്ചു. 48925 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 44151 പേര്‍ രോഗമുക്തി നേടി.

ഇതുവരെ 245737 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 880 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 8867 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.