കൊച്ചി: സൗജന്യ ചികിത്സ സേവനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കുന്ന സവിശേഷമായ ഹെല്‍ത്ത് പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ് അവതരിപ്പിച്ച് ഡിസിബി ബാങ്ക്. 700 ദിവസത്തെ സ്ഥിര നിക്ഷേപത്തില്‍ പ്രതിവര്‍ഷം 6.90% പലിശയാണ് ഡിസിബി ഹെല്‍ത്ത് പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മെഡിക്കല്‍ പരിശോധനകളോ ഹോസ്പിറ്റലൈസേഷനോ ആവശ്യമില്ലെന്നതാണ് മറ്റൊരു സവിശേഷത. ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഗ്രേഡഡ് സ്‌കെയിലില്‍ വാഗ്ദാനം ചെയ്യുന്നതും സ്ഥിര നിക്ഷേപ തുകയുമായി പൊരുത്തപ്പെടുന്നതുമായ ഹെല്‍ത്ത് പ്ലസ് സേവനങ്ങള്‍ നല്‍കുന്നത്.
അടിയന്തിര സേവനങ്ങള്‍ക്കൊപ്പം എംപാനല്‍ഡ് ജനറല്‍ ഫിസിഷ്യന്‍മാര്‍, സ്പെഷ്യലിസ്റ്റുകള്‍ എന്നിവരുമായി ടെലികണ്‍ള്‍ട്ടേഷന്‍, നേരിട്ടുള്ള നിയമനങ്ങള്‍ എന്നിവ ഹെല്‍ത്ത് പ്ലസ് ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നിര്‍ദിഷ്ട ഫാര്‍മസി ചെലവുകളില്‍ ഉപഭോക്താവിന് പ്രത്യേക വിലയും നേടാം.

നിലവില്‍, പല പോളിസികളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശാലമായ ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.ഇന്ത്യയില്‍ താമസിക്കുന്ന 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍് (ഇതുവരെ 71 വയസ് പൂര്‍ത്തിയാവാത്തവരും) മെഡിക്കല്‍ പരിശോധനകളോ ആസ്പത്രിവാസമോ ഇല്ലാതെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായിരിക്കും. പതിനായിരം മുതല്‍ 25 ലക്ഷത്തിന് മുകളില്‍ വരെ ഹെല്‍ത്ത് പ്ലസ് എഫ്ഡിയില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസൃതമായിരിക്കും ആനുകൂല്യങ്ങള്‍. ആപ്പിള്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നിവയില്‍ നിന്ന് അനായാസം കഇകഇക ഘീായമൃറ കഘഠമസലഇമൃല അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിസിബി ഹെല്‍ത്ത് പ്ലസ് എഫ്ഡി സേവനം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം.

ഉപയോക്താക്കള്‍ക്ക് ആവശ്യമായ യഥാര്‍ഥ മൂല്യം നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ഡിസിബി ബാങ്ക് സൃഷ്ടിക്കുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയില്‍, എസ്എംഇ ബാങ്കിങ് മേധാവി പ്രവീണ്‍ കുട്ടി പറഞ്ഞു. പരമ്പരാഗത ഫിക്സഡ് ഡെപ്പോസിറ്റ് ഉപയോഗിച്ച് നവയുഗ പരിഹാരങ്ങളാണ് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഡിസിബി ഹെല്‍ത്ത് പ്ലസ് എഫ്ഡി നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം വളര്‍ത്താനും ഒരേ സമയം ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നും പ്രവീണ്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.