യുഎഇയില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.പുതിയതായി 1,283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചികിത്സയിലായിരുന്ന 838 പേരാണ് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 145,103 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയില്‍ ഇതുവരെ 165,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 152,708 പേരും ഇതിനോടകം രോഗമുക്തരായി. 567 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 11,975 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.62 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.