വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിലെ കോവിഡ് ബാധിതരുടെയും കോവിഡ് മരണങ്ങളുടെയും എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . 135,166 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചതെന്ന് ഒൗദ്യോഗിക കണക്കുകള്‍ പറയുന്നു .
ഇതേസമയത്ത്, 1,135 പേര് വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട് . രാജ്യത്ത് ഇതുവരെ 13,417,506 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 270,733 പേര് മരണപ്പെട്ടുവെന്നുമാണ് ഒൗദ്യോഗിക വിവരം. 7,906,316 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മുക്തി നേടിയത്. 5,240,459 പേര് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു .
ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, വിസ്കോസിന്, മിഷിഗണ്‍, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള പത്ത് സംസ്ഥാനങ്ങള്‍