ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടന്നു. മരണസംഖ്യ 14,13,705 ആയി ഉയര്‍ന്നു. 4,15,10,093 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു. അമേരിക്ക,ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

അമേരിക്കയില്‍ ഒരു കോടി ഇരുപത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,69,434 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2148 പേര്‍ മരിച്ചു.ഇതോടെ ആകെ മരണം 2,65,853 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷം ​ക​ട​ന്നു.​ ​മ​ര​ണം​ 1.35​ ​ല​ക്ഷ​ത്തോ​ട​ടു​ത്തു.​ ​അ​തേ​സ​മ​യം​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വീ​ണ്ടും​ 40,000​ത്തി​ല്‍ ​താ​ഴെ​യെ​ത്തി.​ ​ക​ഴി​ഞ്ഞ ദിവസം​ 37,975​ ​പേ​ര്‍​ക്കാണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.പ്ര​തി​ദി​ന​ ​രോ​ഗ​ ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 3.45​ ​ശ​ത​മാ​ന​മാ​യും​ ​കു​റ​ഞ്ഞു.​ ​നി​ല​വി​ല്‍​ 4,38,667​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 93.76​ ​ശ​ത​മാ​നമാണ്.

ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ 61,21,449 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,70,179 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിനാല് ലക്ഷം കടന്നു.